ജില്ലയിലെ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി സ്ത്രീസൗഹൃദ ഓട്ടോറിക്ഷാ പദ്ധതിക്ക് തുടക്കമായി. രാതിയിലും മറ്റു സമയങ്ങളിലും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സഹായകമാകുന്ന തരത്തിലാണ് പദ്ധതി നട്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അനുസിത്താര നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍ബി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ 70-ാ വയസ്സില്‍ തുല്ല്യതാ പരീക്ഷ പാസ്സായ അലിയെ ആദരിച്ചു. എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പി കെ. മുഹമ്മദ് ഷാഫി, ജോയിന്റ് ആര്‍ടിഒ എസ് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ആദ്യഘട്ടത്തില്‍ കല്‍പ്പറ്റ നഗരത്തിലെ 50 ഓട്ടോഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടു്.
Sign in
Sign in
Recover your password.
A password will be e-mailed to you.