സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ സുറിയാനി പളളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
തീര്‍ത്ഥാടനകേന്ദ്രമായ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ പരിശുദ്ധ മാര്‍ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പ്രധാന ദിനമായ ബുധനാഴ്ച വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനക്ക് സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പ്രളയത്തിലകപ്പെട്ട കുടുംബത്തിന് ഇടവക നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ അദ്ദേഹം കൈമാറി. വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഫാ. അതുല്‍ കുമ്പളംപുഴയില്‍, ഫാ. ജെയിംസ് ഇടപ്പുതുശേരി, ജോസ് പെരുമ്പളളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.