രാത്രി യാത്ര നിരോധനം പ്രശ്‌നം; സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക മുന്നണി. ഇതിന്റെ ഭാഗമായി ഈ മാസം പത്തിന് ബത്തേരിയില്‍ കിടപ്പു സമരം നടത്തും.അഞ്ഞൂറോളം കര്‍ഷകര്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം കിടന്നാണ് പ്രതിഷേധം അറിയിക്കുക. ഇരുപത്തഞ്ചോളം സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കര്‍ഷക മുന്നണിയുടെ നേതൃത്വത്തിലാണ് രാത്രിയാത്രാ നിരോധ പ്രശ്‌നത്തില്‍ സമരം ശക്തമാക്കുന്നത്.ഇതിന്റെ ഭാഗമായി ഈ മാസം 10ന് ബത്തേരിയില്‍ 500- ളം കര്‍ഷകരെ പങ്കെടുപ്പിച്ച് കിടപ്പു സമരം നടത്തും. റോഡിനിരുവശങ്ങളിലും രാവിലെ 10 മണി മുതല്‍ ഒരു വരെ കര്‍ഷകര്‍ കിടന്നാണ് പ്രതിഷേധം രേഖപ്പെടുത്തുക. ഈ സമരത്തിന് പിന്നാലെ വളര്‍ത്തുമൃഗങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി സംഘടനയുടെ നേതൃത്വത്തില്‍ ഹൈവേയില്‍ സമരം നടത്തും. പതിനാലാം തീയതി സുപ്രീംകോടതി വയനാടിന് അനുകൂലമായി വിധി പ്രഖ്യാപിച്ചല്ലെങ്കില്‍ ആയിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഹൈവേ ഉപരോധം സംഘടിപ്പിക്കാനുമാണ് തീരുമാനം. ഇതിനു പുറമേ ഈ മാസം 13ന് കപട പരിസ്ഥിതിവാദികള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷകരായ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഗതാഗത നിരോധനത്തിന്റെ സത്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടി ഓപ്പണ്‍ ഫോറം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞദിവസം വിഷയവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലേക്ക് ലോങ് മാര്‍ച്ച് സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post