ഗാന്ധിജയന്തി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് പാട്രിക്സ് സ്ക്കൂളിന്റ് ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പ്ളക്കാർഡുകളുമായി നഗരത്തിൽ റാലി നടത്തുകയും ഗാന്ധി പാർക്കും പരിസരവും ശുചീകരിക്കുകയും ഗാന്ധി പ്രതിമക്ക് മുമ്പിൽ ചെടി ച്ചെട്ടികൾ സ്ഥാപിക്കുകയും ചെയ്തു. ദേശഭക്തിഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഫ്ളാഷ് മോബും ഏറെ ശ്രദ്ധേയമായി.നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ, കൗൺസിലർ ഹുസൈൻ കുഴി നിലം, പ്രിൻസിപ്പാൾ എ ജെ ജോർജ്ജ്, ജോസഫ് ചെറിയാൻ, ഡാർലി, ഷീബ ഷാജി എന്നിവർ സംസാരിച്ചു.