മജ്ലിസുന്നൂര്‍ വാര്‍ഷികവും,ആദരിക്കല്‍ ചടങ്ങും
മജ്ലിസുന്നൂര്‍ വാര്‍ഷികവും, ദീര്‍ഘകാലമായി വെള്ളമുണ്ടയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ മൊയ്തുവിനെ ആദരിക്കല്‍ ചടങ്ങും വെള്ളമുണ്ട നൂറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയില്‍ നടന്നു. പരിപാടി ജാഫര്‍ സഅദി ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുല്ല ഹാജി അധ്യക്ഷനായിരുന്നു.കെ സി മമ്മൂട്ടി മുസ്ലിയാര്‍, ഇസ്മായില്‍ ദാരിമി, മമ്മൂട്ടി സഅദി, മായന്‍ മണിമ, വിഎസ് ഹാശിം തങ്ങള്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈദ് ഫക്രുദ്ദീന്‍ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.