ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിഞ്ചുകുട്ടികള്‍

0

സമര പന്തലില്‍ സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പിഞ്ചുകുട്ടികള്‍ ശ്രദ്ധേയരായി. ബത്തേരിയിലെ ഹെവന്‍സ് പ്രീ സ്‌കൂള്‍  വിദ്യാര്‍ഥികളാണ് സമരപന്തലിലെത്തി സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.ഇന്ന് രാവിലെ പത്തരയോടു കൂടിയാണ് ഹെവൻസ് പ്രി- സ്കൂളിലെ 30 പിഞ്ചുകുഞ്ഞുങ്ങളാണ്സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയത്. ഇവിടെ എത്തിയ കുട്ടികൾ സമരം ചെയ്യുന്നവരെ നേരിൽ കണ്ട് അഭിവാദ്യമർപ്പിച്ചു. പിന്നീട് സമരപ്പന്തലിൽ അരമണിക്കൂറോളം ഇരുന്ന ശേഷമാണ് കുട്ടികൾ മടങ്ങിയത്. ഈ സമയമത്രയും ഇവിടെ ഉണ്ടായിരുന്നവരുടെ ശ്രദ്ധ മുഴുവൻ പിഞ്ചുകുഞ്ഞുങ്ങളിലായിരന്നു. ഞങ്ങൾക്ക് റോഡ് വേണം ഞങ്ങളുടെ റോഡ് അടക്കാൻ പാടില്ല എന്നാണ് സമരപന്തലിൽ എത്തിയ വിദ്യാർത്ഥികളിൽ ഒരാളായ ഐഷാ നൂറ പറഞ്ഞത്. കുഞ്ഞുങ്ങളുടെ സമരപ്പന്തലിലേക്ക് വരവ് തങ്ങളുടെ സമരത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നുവെന്ന് സമരസമിതി ഭാരവാഹികളും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!