പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി.
മാനന്തവാടി വേമം അമ്പലത്തുംകണ്ടിപ്രദീപ് കുമാര്‍ ആണ് ഇന്നലെ വൈകുന്നേരം മാനന്തവാടി കോടതിയില്‍ കീഴടങ്ങിയത്.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെല്ലി ആക്കൊല്ലി എസ്റ്റേറ്റിനോട് ചേര്‍ന്ന തേക്കിന്‍കാട്ടിലാണ് സംഘം മാനിനെ വേട്ടയാടിയത്.വെടിയൊച്ച കേട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിമല നഗര്‍ ആലക്കമറ്റം രാമന്‍ പിടിയിലായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു ഇവരില്‍ മൂന്നു പേര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.വിമല നഗര്‍ വെള്ളേരിയില്‍ സുരേഷ്,വെള്ളേരിയില്‍ വിനോദ്,വെള്ളേരിയില്‍ ബാലന്‍ എന്നിവരാണ് നേരത്തെ കീഴടങ്ങിയത്.ഇനി ഒരാള്‍ കൂടെ പിടിയിലാവാനുണ്ടെന്നും പ്രദീപ്.