കലോത്സവം സംഘടിപ്പിച്ചു
വഞ്ഞോട് എ.യു.പി സ്‌കൂളില്‍ സര്‍ഗ്ഗ വിദ്യാലയം സ്‌കൂള്‍ കലോല്‍സവം 2019 സംഘടിപ്പിച്ചു.മാനന്തവാടി എഇഒ ഉഷാദേവി ടീച്ചര്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എ.ആര്‍ രജീഷ് അധ്യക്ഷനായിരുന്നു.ഐടി അധിഷ്ഠിത വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിന് അനുവദിച്ച ലാപ്‌ടോപ്പിന്റെയും പ്രൊജക്ടറിന്റേയും വിതരണോദ്ഘാടനവും എഇഒ നിര്‍വ്വഹിച്ചു.എച്.എം പി.ഷെറീന,എ.എം ശങ്കരന്‍ മാസ്റ്റര്‍,പ്രമോദ് മാസ്റ്റര്‍,ശ്രീജിത്ത് മാസ്റ്റര്‍,രഘുനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സ്റ്റേജില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.