മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ കുട്ടികളും പാടത്തിറങ്ങി.കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായാണ് ഞാറ്റുപാടത്തേക്ക് കുട്ടികളും ഇറങ്ങിയത്.നെല്ലിന്റെ പിറന്നാളായ കന്നിമാസത്തിലെ മകം നാളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നെല്‍കൃഷിയുമായി ബന്ധപ്പെട്ട വിവിധ കാര്‍ഷികമുറകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടയായിരുന്നു.കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പുകളാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. നിലമൊരുക്കല്‍, ഞാറുനടീല്‍, വിത്തുവിതയ്ക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് സ്‌കൂളുകളിലെ കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തുക. കേരള കാര്‍ഷിക സര്‍വ്വകലാശാലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയോട് സഹകരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അന്യമായ കാര്‍ഷികസംസ്‌കാരത്തെ വിദ്യാര്‍ത്ഥികളിലൂടെ തിരിച്ചു പിടിക്കുന്നതിനും പദ്ധതി ലക്ഷ്യം വെക്കുന്നു.
പനങ്കണ്ടി പാടശേഖരത്തില്‍ നടത്തിയ പരിപാടി വാര്‍ഡ് മെമ്പര്‍ ഹസീന ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, അധ്യാപികമാരായ സുധാമണി, ലിഷ, പാടശേഖര സെക്രട്ടറി ബാലഗോപാലന്‍, ജെയിംസ്, പനങ്കണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും കാക്കവയല്‍ ഗവ.ഹൈസ്‌കൂളിലെയും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മറ്റ് സ്‌കൂളുകളില്‍ നെല്‍കൃഷിയെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.