സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി

0

ഇലക്ട്രോണിക് വോട്ടിങ്ങ് സംവിധാനമൊരുക്കി കൊണ്ടുള്ള മൂപ്പൈനാട് അരപ്പറ്റ .സി.എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയവും കൗതുകകരവുമായി. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ ഇവിടെ നടന്നത്.സ്ഥാനാര്‍ത്ഥികള്‍ തന്നെയായിരുന്നു ബൂത്തൂ ഏജെന്റ്മാരായി ഉണ്ടായിരുന്നത്. വോട്ട് രേഖപെടുത്തി കഴിഞ്ഞാല്‍ കണ്‍ട്രോള്‍ യുണിറ്റില്‍ നിന്നും ബീപ് ശബ്ദം കേള്‍ക്കും. പ്രസീഡിംങ് ഓഫീസര്‍മാര്‍ പ്രത്യേകം ടേബിളുകളില്‍ ഇരിക്കും. വോട്ടര്‍ ആദ്യ ടേബിളില്‍ തന്റെ തിരിച്ചരിയല്‍ രേഖ ഹാജരാക്കി കൈയ്യൊപ്പും രേഖപെടുത്തി അടുത്ത ടേബിളില്‍ എത്തിയാല്‍ അവിടെ നിന്നും മഷിപുരട്ടും. അങ്ങനെ എല്ലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രീതിയിലായിരുന്നു. ഈ രീതി മറ്റ് സ്‌കൂളുകളിലും അനുകരിക്കാവുന്നതാണെന്ന് അധ്യാപകനായ ജോസ് കണ്ടത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!