സുധിയോര്‍മ്മയില്‍ തേങ്ങി സഹപാഠികള്‍
സുധിയോര്‍മ്മയില്‍ തേങ്ങി സഹപാഠികള്‍ ഒരുമിച്ചിരുന്ന് കുശലം പറഞ്ഞവനില്ലാതെ അവര്‍ പഴയ കലാലയത്തിലേക്കെത്തി. 1996-97 വര്‍ഷത്തെ സഹപാഠികളാണ് ദ്വാരക ഗുരുകുലം കോളേജില്‍ സുധിഷ് കരിങ്ങാരിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കാനെത്തിയത്. സുധിയോര്‍മ്മകള്‍ എന്ന അനുസ്മരണ പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ്, പി.ടി.എ, പ്രസിഡണ്ട് റോബിന്‍സണ്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സോണിയ റെജി, പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരന്‍, ലൈബ്രേറിയന്‍ ഷിനോജ്, സഹപാഠികളായിരുന്ന ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, റോഷിന്‍ മാത്യു, അധ്യാപകരായ ധന്യ .ആര്‍ .എസ്, ഫാ ഷിന്‍സണ്‍ മത്തായി, സഫ്വാന എന്‍ തുടങ്ങിയവര്‍ സംസാരിച്ചു