സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്തി

0

കരിയര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് അടക്കം ഉന്നത മല്‍സര പരീക്ഷകളിലേക്ക് പ്രാപ്തമാക്കാന്‍ സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്തി. ജില്ലയിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയ സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ 42 കേന്ദ്രങ്ങളിലായി 3208 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഐ ടി ഫ്രെ ഷ് കമ്പനിയാണ് ജില്ലയില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.ചീരാല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ടെസ്റ്റ് നെന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജ ഗോപാല്‍ ഉദ്ഘാടനം ചെയ്തു.സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ കമലാക്ഷി അധ്യക്ഷയായിരുന്നു.എച്ച്.എം.സനല്‍കുമാര്‍, നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!