കുറിച്യാര്‍മല തോട്ടം സമരം ശക്തമാകുന്നു.

0

തൊഴിലാളികള്‍ നാളെ എസ്‌റ്റേറ്റ് ഉടമ അബ്ദുള്‍ വഹാബിന്റെ കാക്കവയലിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തും. ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചകളില്‍ പോലും മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അബ്ദുള്‍ വഹാബിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നത്.ജോലി നിഷേധത്തില്‍ പ്രതിഷേധിച്ച് അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള കുറിച്യാര്‍മല പീവീസ് ഗ്രൂപ്പ് എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലാണ്.മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കുന്ന തൊഴിലെടുത്ത് സമരമാണ് തുടരുന്നത്. വേങ്ങത്തോട് കാപ്പി എസ്റ്റേറ്റില്‍ തൊഴിലെടുത്ത് സമരം സിപി ഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. അടിക്കാടുകള്‍ വെട്ടുന്ന ജോലിയാണ് നടക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി മുതലാണ് മുന്നറിയിപ്പില്ലാതെ മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിക്ഷേധിച്ചത്. മാസത്തില്‍ 10 ദിവസം മാത്രം തൊഴില്‍ നല്‍കാമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇതിനെതിരെയാണ് തൊഴിലാളി സമരം.230 സ്ഥിരം തൊഴിലാളികളാണ് എസ്റ്റേറ്റില്‍ ഉള്ളത്. ഇവരില്‍ ഏറെയും സ്ത്രീകളാണ്. ഇക്കഴിഞ്ഞ ഓണത്തിനും പോലും ശമ്പളം കൊടുത്തില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!