ആദരിക്കല്‍ ചടങ്ങും ഓണാഘോഷവും നാളെ
സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സത്യവതി ടീച്ചറെ ആദരിക്കല്‍ ചടങ്ങും ഓണാഘോഷവും നാളെ പയ്യംമ്പള്ളി കുറുക്കന്‍മൂലയില്‍ നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് വടംവലി ഉള്‍പ്പെടെ വിവിധങ്ങളായ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം ഒ.ആര്‍.കേളു എല്‍.എല്‍.എ. ഉദ്ഘാടനം ചെയ്യും. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് സത്യവതി ടീച്ചറെ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് സമ്മാനദാനം നിര്‍വ്വഹിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, സംഘാടക സമിതി ഭാരവാഹികളായ ആലീസ് സിസില്‍, ഷൈനി റോയി, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.