വിലവര്‍ധനവ് നാളെ മുതല്‍
മില്‍മ പാലിന്റെ പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.വര്‍ധിപ്പിക്കുന്ന വിലയില്‍ മൂന്ന് രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്.പുതുക്കിയ വിലയനുസരിച്ച് മഞ്ഞ കവറുകളില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന് 39 രൂപയായിരുന്നത് 44 രുപയാകും.ഇളം നീല നിറത്തിലുള്ള പാക്കറ്റില്‍ ലഭിക്കുന്ന മില്‍മ ടോണ്‍ഡ് മില്‍ക്ക് 40 രുപയായിരുന്നത് 44ഉം നീല പാക്കറ്റില്‍ ലഭിക്കുന്ന മില്‍മ ടോണ്‍ഡ് മില്‍ക്ക് 42രൂപ ആയിരുന്നത് 46 ആയും ഇളം കുങ്കുമ നിറത്തിലുള്ള പാക്കറ്റില്‍ ലഭിക്കുന്ന മില്‍മ പ്രൈഡ്മില്‍ക്ക് 44 രൂപയായിരുന്നത് 48 ആയും പച്ചനില നിറത്തിലുള്ള പാക്കില്‍ ലഭിക്കുന്ന മില്‍മ റിച്ച് സ്റ്റാന്റ്ഡൈസ്സ് മില്‍ക്ക് 44 രൂപയില്‍ നിന്നും 48 ആയുമാണ് ഉയരുക 2017 ഫെബ്രുവരിയിലാമണ് മില്‍മ അവസാനമായി പാല്‍ വില വര്‍ധിപ്പിച്ചത്.