പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരിയെ അനുസ്മരിച്ചു.
മാനന്തവാടി നഗരസഭ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍. പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം, കരിങ്ങാരി നവജീവന്‍ ഗ്രന്ഥാലയം, പ്രസ്‌ക്ലബ്ബ് മാനന്തവാടി എന്നിവ ചേര്‍ന്നാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷനായിരുന്നു.അനുസ്മരണത്തിന്റെ ഭാഗമായി പഴശ്ശി ഗ്രന്ഥാലയത്തില്‍ നിന്നും ആരംഭിച്ച മൗനജാഥ നഗരം ചുറ്റി മാനന്തവാടി ഗവ. യു.പി.സ്‌കൂളില്‍ സമാപിച്ചു. ലൈബ്രറി കൗണ്‍സില്‍ മാനന്തവാടി താലൂക്ക് സെക്രട്ടറി ആര്‍. അജയകുമാര്‍ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം. ഗംഗാധരന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സുധീര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി സെന്റര്‍ ഡയറക്ടര്‍ വി.കെ. പ്രസാദ്, കെ.എം. വര്‍ക്കി, എം.ജി. ബിജു, പി.ടി. സുഗതന്‍, കെ.എം. ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.