അതിജീവനത്തിന്റെ കരുത്ത് പകര്‍ന്ന് ഓണാഘോഷം
പ്രളയം തകര്‍ത്തെറിഞ്ഞ തലപ്പുഴ മക്കിമലക്ക് അതിജീവനത്തിന്റെയും കൂട്ടായ്മയുടെയും കരുത്ത് പകര്‍ന്ന് മക്കിമല വായനശാലയുടെ ഓണാഘോഷം. കലം തല്ലിപ്പൊട്ടിച്ചും വഴുക്ക് മരം കയറിയും കസേര കളിയും വടംവലിയുമെല്ലാം പ്രളയം മൂലം മനസ് തകര്‍ന്ന മക്കിമല പ്രദേശത്തുകാരുടെ മനസിന് ഉണര്‍വേകി. ആഘോഷ പരിപാടിയോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.
2018 പ്രളയത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് മനുഷ്യ ജീവനുകള്‍ അപഹരിച്ചതും ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ 23 കുടുംബങ്ങള്‍ ഇപ്പോഴും വാടക വീടുകളില്‍ കഴിയുന്നതും സാഹോദര്യ സ്‌നേഹത്തോടെ കഴിയുന്ന മക്കിമലക്കാരുടെ മാത്രം അനുഭവം. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് വെച്ചിരുന്നു. സംസ്ഥാനമൊട്ടാകെ അതിജീവ ത്തിന്റെ പാതയിലായപ്പോള്‍ മനസ്വിറങ്ങലിച്ച മക്കിമലക്കാര്‍ക്ക് മനസിനുണര്‍വ് ലിക്കുന്നതിനും കൂട്ടായ്മ തിരിക്കെ കൊണ്ടുവരാനും ഉദകുന്നതായിരുന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഷിജു ജോസ് ഉദ്ഘാടനം ചെയ്തു. ഗ്ലാഡ്‌സണ്‍ തോമസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ പതിറ്റാണ്ടുകളോളം മക്കിമല സ്‌കൂളില്‍ കുരുന്നുകള്‍ക് അരിയാഹാരം വെച്ച് വിളമ്പിയ അമ്മിണി അമ്മയെ ആദരിച്ചു. മക്കിമല എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബി എസ് റോബര്‍ട്ട്, അധ്യാപിക വി.എ.ദേവകി, വായനശാല ഭാരവാഹികളായ സി.വി.വിജിത്ത്, ബി.വിജിന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.