അടുത്തിടെയായി ജില്ലയില്‍ നാടന്‍ചാരായ വാറ്റുസംഘങ്ങള്‍ സജീവമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഓണക്കാലത്തുമാത്രം 1400 ലിറ്റര്‍ വാഷും, 40 ലിറ്റര്‍ നാടന്‍ ചാരായവും എക്സൈസ് സംഘം പിടികൂടി. വനം കേന്ദ്രീകരിച്ചാണ് പ്രധാനമായും വാറ്റുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് സംഘങ്ങള്‍ നാടന്‍ ചാരായം വാറ്റുന്നത്. പലപ്പോഴും എക്സൈസിന് ലഭിക്കുന്ന രഹസ്യവിവരങ്ങളാണ് വാറ്റുകേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന്ന് സഹായകമാകുന്നത്. എക്സൈസ് സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലാണ് പ്രധാനമായും സംഘങ്ങളുടെ പ്രവര്‍ത്തനം. ഇത്തരം വ്യാജ വാറ്റുകേന്ദ്രങ്ങള്‍ സജീവമായതോടെ ശക്തമായ നടപടിയാണ് എക്സൈസ് സ്വീകരിക്കുന്നതും.
Sign in
Sign in
Recover your password.
A password will be e-mailed to you.