കുടുംബശ്രീ ഓണാഘോഷവും വാര്‍ഷികവും നടത്തി
മാനന്തവാടി: കുഴിനിലം 32-ാം ഡിവിഷന്‍ എ.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ഓണാഘോഷവും വാര്‍ഷികവും നടത്തി. 400 പേര്‍ക്കുള്ള ഓണ സദ്യയും വിളമ്പി .നഗരസഭ ഡപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ശോഭ രാജന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ആഷ ഐപ്പ് അദ്ധ്യക്ഷയായിരുന്നു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍ ഓണ സന്ദേശം നല്‍കി.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു സമ്മാന ദാനം നടത്തി.കൗണ്‍സിലര്‍ ജേക്കബ് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും നടത്തി.കൗണ്‍സിലര്‍ പി.വി. ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.
ഡിവിഷന്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴി നിലം, കൗണ്‍സിലര്‍മാരായ സ്റ്റെര്‍ വിന്‍ സ്റ്റാനി, ഷീജ ഫ്രാന്‍സിസ്,ശ്രീലത കേശവന്‍, സി ഡി എസ് ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വത്സല, ജിഷ രാജീവന്‍, ഗ്രേസി ബേബി സംസാരിച്ചു.ലേഖ രാജീവന്‍ മേരി ഷാജി , ഉഷ കൈപ്പാഞ്ചേരി സാല്‍വി നിരപ്പേല്‍, ഷമീന, സല്‍മ മല്‍സരങ്ങള്‍ക്കും ഓണസദ്യക്കും നേതൃത്വം നല്‍കി.