ദേശീയപാത 766ൽ പൂർണ്ണമായ ഗതാഗതനിരോധന നീക്കത്തിന്നെതിരെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ത്യൻ പ്രധാനമന്ത്രി, കേന്ദ്രപരിസ്ഥിതി വകുപ്പ്- ഗതാഗത വകുപ്പ് മന്ത്രിമാരെ നേരിൽകണ്ട് യഥാര്‍ത്ഥ വസ്തുതകൾ ബോധ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് കെ. ജെ ദേവസ്യ. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും, കേരളത്തിലെ ബിജെപി നേതൃത്വവും ഉണർന്നുപ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ പേരിൽ നടക്കുന്ന അന്താരാഷ്ട് ഗൂഢാലോചനയുടെ ഫലമാണ് നീലഗിരി വയനാട് മേഖലകളിൽ നടപ്പാക്കികൊണ്ടിരിക്കുന്ന നിരോധന നടിപടികളെന്നും അദ്ദേഹം ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.