പിരിമുറുക്കത്തിനിടയിലും പോലീസ് ഓണം
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കത്തിനിടയിലും ഓണാഘോഷം നടത്തി വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും പ്രളയബാധിതരുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടല്‍നടത്തിയും. സഹായങ്ങള്‍ എത്തിച്ചു മാതൃകയായ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഔദ്യോഗിക തിരക്കിനിടയിലുംഓണാഘോഷം നടത്തുന്നതില്‍ സമയം കണ്ടെത്തി. വടംവലി, കസേരകളി, കലം പൊട്ടിക്കല്‍ തുടങ്ങി ഓണക്കളികള്‍ നടത്തിയും വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയായിരുന്നു ഓണാഘോഷം. വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സബ്ഇന്‍സ്‌പെക്ടര്‍ മത്തായി, സാദിര്‍ തലപ്പുഴ, റോബിന്‍, ഹക്കീം, നി സാബ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.