തോട്ടിലും പാതയോരത്തും കോഴിമാലിന്യം നിക്ഷേപിച്ചു

0

ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് തോട്ടിലും പാതയോരത്തും കോഴിമാലിന്യം നിക്ഷേപിച്ചു. ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്ന് തോട്ടിലും പരിസരങ്ങളിലുമാണ് വ്യാപകമായി കോഴിമാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് കരിവളളിക്കുന്ന് തോട്ടിലും സമീപത്തെ പാതയോരത്തുമാണ് വ്യാപകമായി കോഴിമാലിന്യം നിക്ഷേപിച്ചത്. രാത്രിയില്‍ വാഹനത്തില്‍ എത്തിച്ച മാലിന്യം തോട്ടിലേക്കും പാതയോരത്തും വിലിച്ചെറിഞ്ഞിരിക്കുകയാണ്. നേരം പുലര്‍ന്നപ്പോഴാണ് പ്രദേശവാസികള്‍ മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധിച്ചത്. മാലിന്യത്തില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടില്‍ പലയിടങ്ങളിലും കോഴിമാലിന്യം കെട്ടികിടക്കുന്നുമുണ്ട്. ഈ വെള്ളം ഒഴുകിയെത്തുന്നത് മുത്തങ്ങയിലെ നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയിലേക്കാണ്. ഈ സാഹചര്യത്തില്‍ മലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ശക്തമാവുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!