ഏകപക്ഷീയമായി നിയമനം നടത്തുന്നതിനെതിരെ സമരം
പുല്‍പ്പള്ളി വണ്ടിക്കടവ് മാവിലാംതോട്ടിലെ പഴപഴശ്ശി സ്മാരക മ്യൂസിയത്തില്‍ ഡിടിപിസി ഏകപക്ഷീയമായി നിയമനം നടത്തുന്നതിനെതിരെ സമരം നടത്തുമെന്ന് പഴശ്ശിഅനുസ്മരണ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഴശ്ശിലാന്റ് സ്‌കേപ്പ് മ്യുസിയത്തിനായി പ്രവര്‍ത്തിച്ച സൊസൈറ്റിയെ അറിയിക്കാതെ പിന്‍വാതില്‍ നിയമനമാണ് നടത്തിയത്. മാവിലാംതോട്ടില്‍ മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്നും സൊസൈറ്റി ഭാരവാഹികളായ പി.വി.ഷിബു, കല്ലിങ്ങക്കുടിയില്‍ സുബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.