ബത്തേരി നഗരസഭയില്‍ സൗജന്യമായി അംഗന്‍വാടി കുട്ടികള്‍ക്ക് പാല്‍

0

ബത്തേരി നഗരസഭയിലെ അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് ഇനി ആഴ്ചയില്‍ മൂന്നുദിവസം പാല്‍ ലഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സൗജന്യമായി പാല്‍ ലഭിക്കുക. 180 മില്ലി പാലാണ് പായ്ക്ക് ചെയ്ത കവറുകളിലാക്കി നല്‍കുന്നത്. ഏലക്ക, സ്റ്റോബറി, വാനില എന്ന ഫ്ളേവറുകളിലാണ് പാല്‍ നല്‍കുന്നത്. സമ്പുഷ്ഠ കേരളം പദ്ധതി പ്രകാരം സംസ്ഥാന ശിശുവികസന വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യനിരക്കില്‍ മില്‍മയാണ് പാല്‍ എത്തിച്ചുനല്‍കുന്നത്. കട്ടയാട് അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!