രാത്രിയാത്ര നിരോധനം കേസ് നാലാഴ്ച്ചത്തേക്ക് കൂടി നീട്ടി

0

രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം സത്യാവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സുപ്രീം കോടതി നാല് ആഴ്ച്ചത്തേക്ക് കൂടി മാറ്റിയത്. ഇതനുസരിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തോടും ,കേന്ദ്ര റോഡ് ഗതാഗത ഹൈവേ മാന്ത്രാലയത്തോടും, സുപ്രീം കോടതി മുന്‍ നിര്‍ദ്ദേശമായ ദേശീയ പാത 766ന് ബദല്‍ പാത സംബന്ധിച്ചുള്ള പ്രതികരണം നാല് ആഴ്ച്ചക്കകം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഗസ്ത് 7 ന് ഈ കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നു. അന്ന് നാലഴ്ചക്കകം ബദല്‍ പാത സംബന്ധി നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചതും കേസ് വീണ്ടും മാറ്റിവച്ചതും. കഴിഞ്ഞ ദിവസം ബത്തേരിയില്‍ ദേശീയ പാത 766ല്‍ ഗതാഗതം നിരോധന നീക്കത്തിന്നെതിരെ എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന ഉപവാസം നടത്തിയിരുന്നു. ഇതിനു പുറമെ പാത അടക്കാനുള്ള നീക്കത്തിന്നെതിരെ വിവിധ കോണുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!