പാലിയേറ്റീവ് രോഗികളുടെ സംഗമം സെപ്തംബര്‍ 9 ന്
മാനന്തവാടി പ്രസ്‌ക്ലബ്ബും ജില്ലാ ആശുപത്രി സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മുന്‍സിപ്പാലിറ്റിയിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം സെപ്തംബര്‍ 9 ന് (തിങ്കളാഴ്ച) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍സിപ്പാലിറ്റിയിലെ നൂറോളം പാലിയേറ്റീവ് രോഗികളെയും അവരോടൊപ്പമുള്ള പരിചാരകരെയും ഇവര്‍ക്ക് സേവനം ചെയ്യുന്ന വളണ്ടിയര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.പല വിധ രോഗങ്ങളാല്‍ പുറം ലോകം കാണാനാവാതെ വീടുകള്‍ക്കുള്ളില്‍ കഴിയുന്നവരെ ഓണത്തിന്റെ ഭാഗമായി പുറത്തെത്തിച്ചു ഒരു ദിവസത്തെ മാനസികോല്ലാസം നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം മൂന്നര മണിവരെ ന്യൂമാന്‍സ് കോളേജ് ഹാളിലാണ് സംഗമം നടത്തുന്നത്.എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം വഹിച്ച സബ്കളക്ടര്‍ എന്‍എസ്‌കെ ഉമേഷിനെ അനുമോദിക്കും.ഇതിനോടനുബന്ധിച്ച നടത്തുന്ന മെഡിക്കല്‍ കേമ്പ് എ എസ് പി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ,മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവധ കലാകാരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ അബ്ദുള്ള പള്ളിയാല്‍,ഷാജന്‍ ജോസ് അരുണ്‍ വിന്‍സന്റ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു