സംസ്ഥാന അധ്യാപക അവാര്‍ഡ് സത്യവതി ടീച്ചര്‍ക്ക്
ഈ വര്‍ഷത്തെ പ്രൈമറി വിഭാഗത്തിനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് കുറുക്കന്‍മൂല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക സത്യവതി ടീച്ചര്‍ക്ക്. 1992ല്‍ തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച ടീച്ചര്‍ തുടര്‍ന്ന് തേറ്റമല,കണ്ടത്തുവയല്‍ എന്നീ വിദ്യാലയങ്ങളില്‍ പ്രൈമറി അധ്യാപികയായി ജോലി ചെയ്തു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊടോളി നാരായണമാരാരുടേയും പാര്‍വ്വതി അമ്മയുടേയും മകളാണ്.എസ്.എസ്.എ മുന്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ സത്യന്‍ ഭര്‍ത്താവും വയനാട് ഹരിതകേരളം മിഷന്‍ വൈ.പി ആനന്ദ് കെ എസ് ഏകമകനുമാണ്