കിസാന്‍മിത്ര ഓഫീസ് ഉദ്ഘാടനം ചെയ്തു
ദേശീയാടിസ്ഥാനത്തിന്‍ പ്രവര്‍ത്തിക്കുന്ന പി ടി ചാക്കോ മെമ്മോറിയല്‍ കിസാന്‍മിത്ര പ്രൊഡ്യുസേഴ്‌സ് കമ്പനിയുടെ പഞ്ചായത്ത് തല ഓഫിസിന്റെ ഉദ്ഘാടനം എടവക കല്ലോടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത.ബാബു നിര്‍വഹിച്ചു. കിസാന്‍മിത്ര ചെയര്‍മാന്‍ ഡി. ജോ കാപ്പന്‍ അദ്ധ്യക്ഷനായിരുന്നു. പൂര്‍വ്വകാല കര്‍ഷകരെ ആദരിച്ചു. കിസാന്‍ മിത്ര ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അഗസ്റ്റിന്‍ കുന്നേല്‍, സി.ഇ.ഒ മനോജ് ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു ജോണ്‍, കല്ലോടി ഫൊറാന വികാരി അഗസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍, കര്‍ഷക പ്രതിനിധി ജോര്‍ജ് പടകൂട്ടില്‍, കിസാന്‍ മിത്ര റിലേഷന്‍ഷിപ്പ് മാനേജര്‍ ഷാലി ഷാജി, കൃഷി ഓഫീസര്‍ എല്‍ദോ മാര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു