റഷീദ് കൂരിയാടന്‍ അനുസ്മരണം നാളെ

0

കേരള പ്രവാസി സംഘത്തിന്റെ ജില്ലാ രക്ഷാധികാരിയും, ബത്തേരി താലൂക്ക് കമ്മിറ്റി പ്രസിഡന്റുമായിരുന്ന റഷീദ് കൂരിയാടന്‍ അനുസ്മരണം നാളെ വൈകിട്ട് 3 മണിക്ക് ചുള്ളിയോട് റഷീദ് കൂരിയാടന്‍ നഗറില്‍ (കൂരിയാടന്‍ ഹാള്‍) നടക്കും. കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍, വിവിധ രാഷ്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം കേരള പ്രവാസി സംഘം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണ്ണയകമായ പങ്ക് വഹിച്ചയാളാണ് റഷീദ് കൂരിയാടന്‍. ജില്ലയിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ട് ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരുകളില്‍ നിന്നും നേടിയെടുക്കുന്നതില്‍ വ്യപൃതനായിരുന്നു. സുദീര്‍ഘമായ 25 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം. വയോജന വേദി, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!