മംഗലശ്ശേരി മാധവന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവന് തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം നഷ്ടമായി.ഡിസിസി മുന്‍ജനറല്‍ സെക്രട്ടറി അബ്ദുള്‍ അഷറഫിന്റെ പരാതിയിലാണ് നടപടി. ഒരേസമയം സമാന സ്വഭാവമുള്ള രണ്ട് സഹകരണ സംഘങ്ങളുടെ പ്രസിഡണ്ടായിരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പരാതിയില്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറാണ് സ്ഥാനം റദ്ദാക്കിയത്.
യുഡിഎഫിലെ കലഹവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുമാണ് മാധവനെതിരെ പരാതിക്കിടയാക്കിയതെന്നാണ് സംസാരം. ഓഗസ്റ്റ് നാലിനായിരുന്നു തരുവണ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് . 11 അംഗ ഭരഎ സമിതിയില്‍ മാധവനും അഷറഫിനും ഉള്‍പ്പെടെ കോണ്‍ഗ്രസിന് ആറും മുസ്ലീം ലീഗിന് 5 ഉം സീറ്റുതകള്‍ ലഭിച്ചു. അഷറഫിനെ പ്രസിഡന്റാക്കാനായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം നടത്തിയത്. ഇതിനെതിരെ മറു വിഭീഗം വീഗു പിന്തുണയോടെ മാധവനെ മത്സരിപ്പിച്ച് പ്രസിഡന്റാക്കി. ഇതാണ് മാധവനെതിരെ പരാതി നല്‍കാന്‍ അഷറഫിനെ പ്രേരിപ്പിച്ചതെന്നാണ് സംസാരം.