മെഗാ തിരുവാതിര ശ്രദ്ധേയമായി
തരുവണ ഗവമെന്റ് യുപി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി.സ്‌കൂളിലെ 30 ഓളം അദ്ധ്യാപികമാര്‍ ചേര്‍ന്നാണ് സ്‌കൂള്‍ മുറ്റത്ത് തിരുവാതിര അവതരിപ്പിച്ചത്.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.വിഭവസമൃദ്ധമായ ഓണസദ്യയുമൊരുക്കി.ഹെഡ്മാസ്റ്റര്‍ സന്തോഷ്,പിടിഎ പ്രസിഡന്റ് നൗഫല്‍ പി,കുഞ്ഞമ്മദ് എം തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.