പൂവിനു പൊന്നും വില പൂക്കളമൊരുക്കാന്‍ കൈപൊള്ളും

0

ഇത്തവണയും ഓണപൂക്കളമൊരുക്കാന്‍ മലയാളിക്ക് കൈ പൊള്ളും.വിപണിയില്‍ പൂക്കള്‍ക്ക് വന്‍വിലയാണ് .പൂക്കള്‍ ഉദ്പാദിപ്പിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ പ്രളയത്തില്‍ പൂപ്പാടങ്ങള്‍ നശിച്ചതാണ് വില വര്‍ദ്ധനവിന് കാരണമായത്.അതേ സമയം വില വര്‍ദ്ധനവും പ്രതികൂല കാലാവസ്ഥയും പൂക്കച്ചവടക്കാരുടെ മനസില്‍ ആധിയുടെ നിഴല്‍ സൃഷ്ടിക്കുകയാണ്.ചെണ്ടുമല്ലി 200 രൂപയും ജമന്തിക്ക് 700 ഉം ,വാടാമല്ലി 700 രുപയും അങ്ങനെ പോകുന്നു വിപണി വില. പുവിളിയും പൂക്കാലവുമായി ഒരു ഓണം കൂടി എത്തുമ്പോള്‍ മലയാളിക്ക് ഓണപൂക്കളമൊരുക്കണമെങ്കില്‍ കൈ പൊള്ളുന്ന അവസ്ഥ. തൊട്ടാല്‍ കൈപ്പൊളുന്ന അവസ്ഥയാണ് വിപണി വില. കച്ചവടക്കാരെ പറഞ്ഞിട്ട് കാര്യമില്ല അന്യസംസ്ഥാനങ്ങളിലെ പൂപ്പാടങ്ങള്‍ പ്രളയത്തില്‍ നശിച്ചതാണ് വില കൂടാന്‍ ഇടയാക്കിയത്.ചെണ്ടുമല്ലി 200 രൂപയും ജമന്തിക്ക് 700 ഉം ,വാടാമല്ലി 700 രുപയും അങ്ങനെ പോകുന്നു വിപണി വില.കര്‍ണ്ണാടകത്തില്‍ നിന്നാണ് ജില്ലയിലേക്ക് പൂക്കള്‍ എത്തുന്നത് അവിടങ്ങളില്‍ പ്രളയത്തില്‍ പൂപ്പാടങ്ങള്‍ നശിച്ചതാണ് വില വര്‍ദ്ധനവിന് കാരണമായത്. അതുകൊണ്ട് തന്നെ കച്ചവടത്തിനും കുറവു വരുന്നു. കൂടാതെ പ്രതികൂല കാലാവസ്ഥയും കച്ചവടകാരുടെ മനസില്‍ ആദിയുടെ നിഴല്‍ വീഴുകയാണ് അത്തം തുടങ്ങി പത്ത് ദിവസം കച്ചവടം നടക്കുമെങ്കിലും വില വര്‍ദ്ധനവും പ്രതികൂല കാലാവസ്ഥയും പൂ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും

Leave A Reply

Your email address will not be published.

error: Content is protected !!