ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ: എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തനം തുടങ്ങിയ ചന്ത നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷനായിരുന്നു. സെപ്തംബര്‍ 10 വരെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിത്യോപയോഗ സാധനങ്ങള്‍ വില കുറവില്‍ ലഭ്യക്കും.സഹകരണ വകുപ്പ് അസിരജിസ്ട്രാര്‍ ടി.കെ.സുരേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് എം ലതിക, എസ്.അജയകുമാര്‍, എസ്.ജെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.