ദേശീയപാത 766 വഴി ദിനംപ്രതി സംസ്ഥാനത്തേക്ക് എത്തുന്നത് 150-ാളം ലോഡ് പച്ചക്കറികള്‍. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കാണ് ഇതുവഴി പച്ചക്കറികള്‍ എത്തുന്നത്. പാതയില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചാല്‍ ഗുണ്ടല്‍പേട്ട, ബേഗൂര്‍ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കര്‍ഷകരും പട്ടിണിയിലാവും.ദേശീയപാത 766 ല്‍ യാത്രാ നിരോധനം വന്നാല്‍ പട്ടിണിയിലാവുക കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങളാണ്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൂര്‍ണ്ണമായും എത്തുന്നത് വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കാണ്. ഇവ എത്തുന്നത് ദേശീയ പാത 766 വഴിയും. ദിനംപ്രതി 150 ലോഡ് പച്ചക്കറികളാണ് ഇത്തരത്തില്‍ എത്തുന്നത്. ഈ റൂട്ടില്‍ നിരോധനം വന്നാല്‍ ഗുണ്ടല്‍പേട്ട, ബേഗൂര്‍ മേഖലകളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നതിന്ന് പുറമെ മലബാര്‍ മേഖലകളില്‍ പച്ചക്കറി വില ഉയരാനും കാരണമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.