പ്രതിഷേധ ധര്‍ണ്ണ നടത്തി
വേതന കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ സപ്ലൈ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി . റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ എ .കെ .ആര്‍ .ആര്‍ .ഡി .എ .സംസ്ഥാന ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി പി.ഷാജി ഉദ്ഘാടനം ചെയ്തു.മാനന്തവാടി താലൂക്കില്‍ മാത്രം കുടിശ്ശികയാക്കിയ അധികൃതരുടെ നടപടി അപലപനീയമാണെന്നും കുടിശ്ശിക ഉടന്‍ തീര്‍ക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഷാജി പറഞ്ഞു. പോക്കു തലപ്പുഴ അദ്ധ്യക്ഷനായിരുന്നു. ക്ലീറ്റസ് കീഴക്കെമണ്ണൂര്‍ ,ഡാനിയല്‍ ജോര്‍ജ്, സി.കെ ശ്രീധരന്‍, വി.എം.സണ്ണി, കെ.ജി രാമകൃഷ്ണന്‍, എം.ഷറഫുദ്ദിന്‍, പി.ഭാസ്‌ക്കരന്‍, കെ.രവി തുടങ്ങിയവര്‍ സംസാരിച്ചു.