ഉദ്യോഗസ്ഥ -ക്വാറി മാഫിയ ബന്ധം

0

ബാണാസുരമലയടിവാരത്തിലെ അനധികൃത ക്വാറിവിഷയത്തില്‍ ഉദ്യോഗസ്ഥ- ക്വാറി മാഫിയ ബന്ധത്തിലെ നിയമ ലംഘനങ്ങള്‍ ചൂണ്ടി കാട്ടി സബ് കലക്ടറുടെ റിപ്പോര്‍ട്ട്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ നാരോക്കടവ് ശില ക്വാറിക്കായി ഗ്രാമപഞ്ചായത്തും മാനന്തവാടി തഹസില്‍ദാറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ ക്രമക്കേടുകളാണ് പുറത്തു വന്നിരിക്കുന്നത്. ക്വാറിക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയിന്‍മേല്‍ സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്വാറി ഉടമക്ക് വേണ്ടി ചില ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേടുകളെ കുറിച്ച് സൂചനയുള്ളത്. അതീവ പ്രാധാന്യമുള്ള റെഡ് സോണിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!