പനമരം കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിഹീനമായി കിടക്കുന്നു: പകര്‍ച്ചാവ്യാധി ഭീഷണിയില്‍ ജനം
പനമരം കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിഹീനം അധികൃതര്‍ നിസ്സംഗത തുടരുന്നു.തുറന്നു കിടക്കുന്ന സെപ്റ്റിക് ടാങ്ക് മുടാനുള്ള നടപടികള്‍ പോലും ഉണ്ടാക്കുന്നില്ല. മൂക്കുപൊത്താതെ ബസ് സ്റ്റാന്‍ഡിന് പുറകുവശത്തേക്ക് അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് കംഫര്‍ട്ട് സ്റ്റേഷനുള്ളത്. നിര്‍മ്മാണത്തിലെ അപാകത കാരണം സെപ്റ്റിക് ടാങ്കിലെ പൈപ്പുകള്‍ അടഞ്ഞു പോകുന്നത് പതിവാണ്. വന്‍ തുക ഇതിനോടകം പഞ്ചായത്ത് ഭരണസമിതി മുടക്കിക്കഴിഞ്ഞു. എന്നാല്‍ ജനത്തിന്റെ ദുരിതത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.