പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി രാഹുല്‍ഗാന്ധി എം പി ആരോപിച്ചു. പൊഴുതന പഞ്ചായത്തിലെ ആറാംമൈലില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തില്‍ വയനാടിന് വലിയ നഷ്ടമാണ് നേരിട്ടത്. നഷ്ടം മറികടക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരമാവധി സഹായം വയനാടിന് ലഭ്യമാക്കിയേ മതിയാകൂ എന്നും രാഹുല്‍. ദുരന്തത്തെ വയനാടന്‍ ജനത ഒറ്റക്കെട്ടായാണ് നേരിടുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടാം. വയനാടിനെറെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. ഓരോ വിഷയങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നു ദിവസമായി വയനാടിനെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഇന്ന് റോഡ് മാര്‍ഗ്ഗം തിരുവമ്പാടി നിയോജക മണ്ഡലത്തിലേക്ക് പോകും.
Sign in
Sign in
Recover your password.
A password will be e-mailed to you.