ദുരന്തബാധിതരെ എല്ലാം മറന്ന് സഹായിക്കണമെന്ന് കാന്തപുരം എ.പി.അബുബക്കര്‍ മുസ്ല്യാര്‍.

0

പുത്തുമല ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന എസ് വൈ എസ് വളണ്ടിയര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളുടെ വ്യാപ്തി വളരെ വലുതാണെങ്കിലും ക്ഷമയോടും പരസ്പര സഹകരണത്തോടെയും അതിനെ അതിജീവിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നും ദുരിതബാധിതരെ സഹായിക്കാന്‍ 10 കോടി രൂപ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി. ഹസ്സന്‍ മാലവി ബാഖവി അദ്ധ്യക്ഷനായിരുന്നു. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, സബ് കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!