ഹയർ സെക്കണ്ടറി ലളിതഗാനത്തിൽ അമിത് എൽദോക്ക് വിജയം
വയനാട് ജില്ലാ സി ബി എസ് ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലിൽ ലളിതഗാന മത്സരത്തിൽ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമിത് എൽദോ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കുമ്പളേരി സ്വദേശി പോക്കാത്തയിൽ എൽദോ ജിൻസി ദമ്പതികളുടെ മകനായ അമിത് കഴിഞ്ഞ 6 വർഷമായി പ്രശാന്ത് പല്ലവി കലാകേന്ദ്രം സംഗീത അധ്യാപകന്റെ കീഴിൽ പഠിക്കുകയാണ്.