അവസാനഘട്ട തെരച്ചില്‍ പുത്തുമലയില്‍

0

പുത്തുമലയില്‍ അവസാനഘട്ട തെരച്ചില്‍ തുടങ്ങി. അഞ്ചുപേര്‍ ഇപ്പോഴും കാണാമറയത്ത് . മുത്താറത്തൊടിയില്‍ ഹംസയുടെ മകന്റെ ആവശ്യ പ്രകാരമാണ് പുത്തുമലയില്‍ ജുമാ മസ്ജിദ് ഉണ്ടായിരുന്ന ഭാഗത്ത് ഇന്നു വീണ്ടും തെരച്ചില്‍ നടത്തുന്നത്.ദേശീയ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് ശനിയാഴ്ച പുത്തുമല വിട്ടതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സേനയുടെ നേതൃത്വത്തിലാണ് വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇന്നും തെരച്ചില്‍ പുനരാരംഭിച്ചത്. കണ്ടെത്താനുള്ള 5 പേരില്‍ 4 പേരുടെയും ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതം നല്‍കിയിരുന്നു. ഇന്ന് തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ലെങ്കില്‍ അഞ്ചുപേര്‍ മരിച്ചതായി കണക്കാക്കി ബന്ധുക്കള്‍ക്ക്മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ ഭരണകുടം തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!