സര്‍ക്കാര്‍ പ്രകൃതി ഘാതകര്‍ക്കൊപ്പമാണെന്ന് – യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മയില്‍
പ്രളയത്തിന് ശേഷവും ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സര്‍ക്കാര്‍ പ്രകൃതി ഘാതകര്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മയില്‍. യൂത്ത് ലീഗ് മനാഞ്ചിറ ശാഖാ സംഘടിപ്പിച്ച ദുരന്ത സാക്ഷരത സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍ നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്ഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയാവതരണം നടത്തി.ഇബ്രാഹിം മാസ്റ്റര്‍, അസീസ് കുനിയാന്‍, ജാഫര്‍ മാസ്റ്റര്‍, ജാബിര്‍ വരിയില്‍, സിപി ലത്തീഫ്, എന്നിവര്‍ സംസാരിച്ചു. ചെന്നൈ ഐഐടിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ അബ്ദുല്‍ ബാസിത് കളിയാറിനെയും രക്തദാനത്തിനു സംസ്ഥാന അവാര്‍ഡ് നേടിയ ശംസുദീന്‍ കെല്ലൂരിനെയും സ്നേഹോപഹാരം നല്‍കി ആദരിച്ചു. ശാഖ യുത്ത് ലീഗ് പ്രസിഡന്റ് ഹാഷിം വേട്ടന്‍ അദ്ധ്യക്ഷനായിരുന്നു.