രാമകൃഷ്ണ മഠത്തിന്റെ കൈതാങ്ങ്
പ്രളയബാധിതര്‍ക്ക് കൊയിലാണ്ടി രാമകൃഷ്ണ മഠത്തിന്റെ കൈതാങ്ങ് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം നടന്ന കിറ്റ് വിതരണം മഠാധിപതി സ്വാമി സുന്ദരാനന്ദന്‍ നിര്‍വ്വഹിച്ചു. 200 കിറ്റുകള്‍ മാനന്തവാടി മേഖലയിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തു. ബ്രഹ്മചാരി തപന്‍, സി.കെ. കൃഷ്ണകുമാര്‍, പുനത്തില്‍ കൃഷ്ണന്‍, കെ.വേണുഗോപാല്‍, എന്‍.പി.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷവും മഠം അധികൃതര്‍ പ്രളയബാധിതര്‍ക്ക് കിറ്റ് ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു.