പഠനവീട് ഉദ്ഘാടനം ചെയ്തു
സെന്റ് പോള്‍സ് എല്‍ പി സ്‌കൂള്‍ പുതിയിടംകുന്നിലെ പഠനവീട് ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ മുഴുവന്‍ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കും അധികപഠനത്തിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ എടവക പഞ്ചായത്തിന്റെ കീഴില്‍ നടത്തിവരുന്ന പഠന വീടിന്റെ ഉദ്ഘാടന കര്‍മ്മം മദര്‍ പിറ്റിഎ പ്രസിഡന്റ് ശാലിനി സൂബിഷ് നിര്‍വ്വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് അനീഷ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ലിസി മാത്യു പദ്ധതി വിശദീകരിച്ചു. മുപ്പതോളം ഗോത്രവര്‍ഗ രക്ഷിതാക്കള്‍ പങ്കെടുത്തു. അലക്‌സ് മാത്യൂ, യു. ഉണ്ണികൃഷ്ണന്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, സുരേഷ് മന്നത്ത് എന്നിവര്‍ സംസാരിച്ചു.