സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
അഡ്വ.വി.പി. ചാത്തുകുട്ടി മെമ്മോറിയല്‍ ട്രസ്റ്റ് ആണ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നത്.തൊഴിലധിഷ്ഠിത കോഴ്‌സിന് പഠിക്കുന്ന ജില്ലയിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം നല്‍കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി ജ്യോതി ആശുപത്രി, ലോയല്‍ സ്റ്റുഡിയോ, ഡോ.പി.നാരായണന്‍ നായര്‍, എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം .കഴിഞ്ഞ 19 വര്‍ഷമായി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു.ഇതിനകം 36 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. ജില്ലയില്‍ ജനിച്ച് വളര്‍ന്ന കുറഞ്ഞത് മൂന്ന് വര്‍ഷം വയനാട്ടില്‍ പഠിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ന്നവരും മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ തൊഴിലധിഷ്ഠിത കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകര്‍ ഒക്ടോബര്‍ 31 നകം മാനന്തവാടി ജ്യോതി ആശുപത്രി, ലോയല്‍ സ്റ്റുഡിയോ, ഡോ.പി.നാരായണന്‍ നായര്‍, എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക്.04935-240209, 9446380872, 9447040 201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഡോ.പി.നാരായണന്‍ നായര്‍, ,ഡോ.കെ.വിജയകൃഷ്ണന്‍, പി.എം.സുധീപ്, പി.എന്‍.ജ്യോതിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.