ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും

0

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തും.നാളെ(ആഗസ്റ്റ് 23) ഉച്ചയ്ക്ക് 12 മണിക്കാണ് ഷട്ടര്‍ തുറക്കുക.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. അപ്പര്‍ റൂള്‍ ലെവലിനു മുകളില്‍ ജല നിരപ്പ് ഉയരാതിരിക്കാന്‍ സ്പില്‍വെ ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 34 ക്യൂബിക് മീറ്റര്‍ വരെ വെള്ള പുറത്തേക്ക് ഒഴുക്കിവിടും. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വീതമായി ഘട്ടം ഘട്ടമായാണ് തുറക്കുക. അണക്കെട്ടിന്റെ താഴ്വാരത്ത് കരമാന്‍തോട്, പനമരം പുഴകളില്‍ ഏകദേശം 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രത നിര്‍ദേശവും മുന്‍കരുതലുകളും ആവശ്യമായി വന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ആളുകള്‍ പുഴയില്‍ ഇറങ്ങരുതെന്നും ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!