ദേശീയപാത 766ലെ പൂര്‍ണ്ണമായ ഗതാഗത നിരോധന നീക്കം; പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുള്ള എം എല്‍ എമാരുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ബദല്‍ പാതയെന്നത് അപ്രായോഗികമെന്ന് സര്‍വ്വകക്ഷിസംഘം.ദേശീയപാത 766 ല്‍ പൂര്‍ണ്ണമായും ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്നെതിരെയാണ് ജില്ലയില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ബദല്‍ പാത ദേശീയപാതയായി ഉയര്‍ത്തണമെന്നുള്ള നിര്‍ദ്ദേശം അപ്രായോഗികമാണന്ന് ജില്ലയില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ബദല്‍ പാതയെന്ന ആശയമല്ല വേണ്ടത് നിലവില്‍ ദേശീയ പാത 766 ല്‍ തുടരുന്ന രാത്രിയാത്ര നിരോധനം നീക്കുകയാണ് വേണ്ടതെന്നും സര്‍വ്വകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്താമെന്നും കേന്ദ്ര സര്‍ക്കാറുമായി വിഷയത്തില്‍ എത്രയും പെട്ടന്ന് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി സര്‍വ്വകക്ഷിക്ക് ഉറപ്പ് നല്‍കിയത്. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി അടുത്തിടെ വാദം കേട്ടപ്പോള്‍ ബദല്‍ പാതയെന്ന നിര്‍ദ്ദേശം പരിഗണിച്ചുകൂടെയെന്നും ഇതിന്റെ റിപ്പോര്‍ട്ട് നാല് ആഴ്ചക്കകം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ വസ്ത്തുത സര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതിനുമായാണ് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.ചര്‍ച്ചയില്‍ എം എല്‍ എ മാരായ ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, സി മമ്മൂട്ടി എന്നിവരും സര്‍വ്വകക്ഷി അംഗങ്ങളായ പി ഗഗാറിന്‍, പി എം ജോയി, സി. കെ സഹദേവന്‍, അഡ്വ. റ്റി. എം റഷീദ്, പി. പി സുനീര്‍, ഷംസാദ്, പി. കെ ബാബു, വി വി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.