കോഴിയിറച്ചി വില കുറയുന്നു.
പനമരത്തും കേണിച്ചിറയിലും വ്യാഴാഴ്ച 100, തരുവണയില്‍ 80; ഇരുളത്തും വില കുറവാണ്. വില ഇനിയും കുറയാന്‍ സാധ്യത.അതേ സമയം സുല്‍ത്താന്‍ ബത്തേരിയില്‍ 140 ല്‍ കൂടുതലാണ്. കമ്പളക്കാട് 110. പുല്‍പ്പള്ളിയിലും രണ്ടാഴ്ച മുമ്പുള്ള വിലയാണ്. കൂടുതല്‍ ഇറച്ചി ആവശ്യമുള്ളവര്‍ക്ക് തരുവണയില്‍ എത്തിയാല്‍ വന്‍ ലാഭമുണ്ടാകും.ജില്ലയിലെ ഫാമുകളില്‍ ഇറച്ചി വില കിലോയ്ക്ക് 64 രൂപ വരെയാണ്. അതിനാല്‍ 80 ന് കൊടുത്താലും കച്ചവടക്കാര്‍ക്ക് ലാഭമാണ്. തമിഴ്‌നാട്ടിലെ ഫാമില്‍ ഇറച്ചി വില 64 ലും കുറയും. പ്രളയത്തില്‍ കോഴി വില്പന ഇടിഞ്ഞിട്ടുണ്ട്. വില കുറയാന്‍ ഇത് വലിയ കാരണമായി.