പനമരത്തെ പ്രളയ ബാധിത മേഖലയില്‍ കുടിവെള്ളമെത്തിച്ച് അഞ്ചുകുന്ന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍
സേവന സന്നദ്ധരായ ഒരു പറ്റം യുവാക്കളാണ് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായത്.കീഞ്ഞുകടവ് ,പരക്കുനി, കൊളത്താറ എന്നിവിടങ്ങളിലൊക്കെ പ്രളയത്തെത്തുടര്‍ന്ന് കുടിവെള്ള സ്രോതസുകള്‍ ഉപയോഗിക്കാന്‍ പറ്റാതായി. അപ്പോഴൊക്കെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ അംഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ രക്ഷകരായി. കിണറുകളും മറ്റും തേവി വൃത്തിയാക്കിയാലേ ഇനി ഉപയോഗിക്കാന്‍ പറ്റു. അതു വരെ ഇവര്‍ സേവനം തുടരും.കഴിഞ്ഞ പ്രളയത്തിലും ഇവര്‍ ടാങ്കറില്‍ കുടിവെള്ളമെത്തിച്ചിരുന്നു.