വ്യാജ ഉത്തരവ് : ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
വനം വകുപ്പിൽ വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി സ്വദേശി. മറ്റ് പ്രതികൾ ഉടൻ പിടിയിലായേക്കും
മാനന്തവാടി: വനം വകുപ്പിൽ വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ മാനന്തവാടി.ഡി.എഫ്.ഒ.യുടെ പേരിൽ നിയമന ഉത്തരവ് നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലാണ് മാനന്തവാടി എരുമ തെരുവ് അമ്പുകുത്തി പടിഞ്ഞറയിൽ ഹരിഷ് 23 നെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു. എരുമ തെരുവിൽ വാടകയക്ക് താമസിക്കുന്ന കണ്ണുർ കുത്തുപറമ്പ് മാങ്ങാട്ടിടം മല്ലപ്പള്ളി സനൂപ്, കണ്ണുർ പിണറായി സ്വദേശി കുട്ടൻ മാനന്തവാടി പേര്യ സ്വദേശി ഉസ്മാൻ, കൽപ്പറ്റ സ്വദേശി സുരേന്ദ്രൻ എന്നിവർക്ക് എതിരെയും പോലിസ് കേസെടുത്തു. വനം സൗത്ത് വയനാട് വനം ഡിവഷണൽ ഓഫിസിന്റെ പരിധിയിലെ വിവിധ ഓഫിസുകളിലും വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ സമിപിക്കുകയും ഇന്റർവ്യൂന് ഹാജരാക്കുന്നതിനും ജോലിക്ക് നിയമനം നൽക്കുന്നതായി കാണിച്ച് നോർത്ത് വയനാട് ഡി.എഫ്.ഒ.യുടെ ഒപ്പ് പതിച്ച് പോസ്റ്റൽ വഴി കത്ത് അയക്കുകയും.ഇതിനായി ഒരാളിൽ നിന്നും 50000 രൂപ വിതം ഇവർ കൈപ്പറ്റുകയും ചെയ്തു. ജോലിയും പണവും ലഭിക്കത്തതിനെ തുടർന്ന് മാനന്തവാടി സ്വദേശികളായ 5 പേർ ചേർന്ന് നൽകിയ പരാതിയെ തുടർന്നാണ് ഹരിഷിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണുർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പേരിൽ നിന്നും സംഘം പണം തട്ടിയിട്ടുണ്ട് .മറ്റ് പ്രതികൾക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.